Above Pot

 പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 75–ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. ബിജെപി നേതാവ് ഒ.രാജഗോപാലിനു പത്മഭൂഷണും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്‍മവിഭൂഷണും ലഭിച്ചു.

First Paragraph  728-90

പത്മവിഭൂഷണ്‍ ലഭിച്ചവര്‍(5): വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി(കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (മരണാനന്തരം-സാമൂഹിക സേവനം), പദ്മ സുബ്രഹ്മണ്യം (കല).

Second Paragraph (saravana bhavan

പത്മഭൂഷണ്‍ ലഭിച്ചവര്‍(17)എം.ഫാത്തിമാ ബീവി (മരണാനന്തരം), ഹോര്‍മൂസ്ജി എന്‍ കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മേത്ത, സത്യബ്രത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂതന്‍ പട്ടേല്‍, ഒ. രാജഗോപാല്‍, ദത്താത്രേയ് അംബദാസ് മായാളൂ (രാജ്ദത്ത്), തോഗ്ഡന്‍ റിമ്പോച്ചെ (മരണാനന്തരം), പ്യാരേലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് താക്കൂര്‍, ഉഷാ ഉതുപ്പ്, വിജയ കാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ്

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇ.പി.നാരായണനും കാസർകോട്ടെ നെൽകർഷകനായ സത്യനാരായണ ബലേരി എന്നിവർ ഉൾപ്പെടെ 110 പേർക്കാണ് പത്മശ്രീ ലഭിച്ചത്. നീണ്ട കാലത്തെ കലാ ജീവിതത്തിനു കിട്ടിയ അംഗീകാരമെന്ന് സദനം ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അറുപത്തി ഏഴ് വർഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥൻമാർക്ക് സമർപ്പിക്കുന്നുവെന്നും കഥകളിക്ക് കിട്ടിയ അംഗീകരമായി കണക്കാക്കുന്നുവെന്നും സദനം ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡിൽനിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢിൽ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകൻ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.

രണ്ടുദിവസം മുൻപ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്