കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ : ഡോ. അമ്പലപ്പുഴ ഗോപകുമാർ
ഗുരുവായൂർ : കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ ആണെന്നും, അദ്ദേഹത്തിന്റെ കാലത്താണ് ജാതി മത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ കലകളെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നും പ്രശസ്ത ചരിത്രകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാർ പറഞ്ഞു. പൈതൃകം ഗുരുവായൂർ രുഗ്മണി റീജൻസി യിൽ സംഘടിപ്പിച്ച അമ്പലപ്പുഴയും ഗുരുവായൂരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ ക്ഷേത്രകലകളുടെ കളിത്തൊട്ടിൽ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൈതൃകം പ്രസിഡന്റ് അഡ്വ. രാജഗോപാലൻ അധ്യക്ഷത വഹിച്ച വി പി ഉണ്ണികൃഷ്ണൻ ആ ലക്കൽ വേണുഗോപാൽ, ഡോ.കെ ബി .സുരേഷ്, അഡ്വ. രവി ചങ്കത്ത, മധു. കെ. നായർ, ഡോ. കെ ബി പ്രഭാകരൻ, കെ. കെ. ശ്രീനിവാസൻ, ശ്രീകുമാർ. പി. നായർ..നന്ദൻ ആനേടത്ത, ബാല ഉള്ളാട്ടിൽ. കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.