ചന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് ഗുരുവായൂർ പൈതൃകം നാരായണീയ സമിതി

">

ചാവക്കാട് : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വിജയത്തിൽ ആഹ്ലാദിച്ച് നാരായണീയ അർച്ചനയും മധുരപലഹാര വിതരണവും നടത്തി. പൈതൃകം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിലാണ് നാരായണീയാർച്ചന നടത്തിയത്. പൈതൃകം കൺവീനർ ശ്രീകുമാർ പി.നായർ, പ്രസിഡന്റ് മഹേശ്വരി കൊച്ചുമോൻ, ഭാരവാഹികളായ അംബികാദേവി, വിജയലക്ഷ്മി ശശിധരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുമോദന ചടങ്ങ് പൈതൃകം രക്ഷാധികാരി ഡോ. കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.

new consultancy

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐ. എസ്. ആർ. ഓ. മുൻ ശാസ്ത്രജ്ഞൻ കെ. കെ. ചന്ദ്രന് മധുരം നൽകി ചന്ദ്രയാൻ 2 ന്റെ ചായാചിത്രം ഉയർത്തിയാണ് ആഹ്‌ളാദം പങ്ക് വെച്ചത്. ഭാരതീയ പൈതൃകം അനുഷ്ടാനങ്ങളിലൂടെ കാത്തു സൂക്ഷിക്കുന്ന അയിനിപ്പുള്ളി വിശ്വനാഥനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പൈതൃകം സെക്രട്ടറി മധു. കെ. നായർ കൺവീനർമാരായ ശ്രീകുമാർ. കെ. കെ. വേലായുധൻ, ഐ. പി. രാമചന്ദ്രൻ, കെ. സുഗതൻ, പി. കെ. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors