ഒരുമനയൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി.

">

ഒരുമനയൂര്‍ : രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒരുമനയൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി. പഞ്ചായത്തിലെ മുഴുവന്‍ മേഖലയിലും ടാങ്ക് സ്ഥാപിക്കാനും അതുവഴി കുടിവെള്ളം ലഭ്യമാക്കാനുമാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ലക്ഷ്യമിടുന്നത്. സിപിഐ പ്രവര്‍ത്തകന്‍ സുഹൈല്‍ ചകിരിപ്പുര അദ്ദേഹത്തിന്റെ മാതാവ് സുഹറയുടെ സ്മരണയ്ക്കായി സംഭാവനയായി നല്‍കിയ ആദ്യ രണ്ട് ടാങ്കുകളുടെ ഉദ്ഘാടനം സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വി കബീര്‍ നിര്‍വഹിച്ചു. 1000 ലിറ്ററിന്റെ ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേനലിൽ കുടിവെള്ളമില്ലാതെ വലയുന്ന തങ്ങൾക്ക് സിപിഐയുടെ ഇടപെടല്‍ വലിയ സഹായമായെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors