Post Header (woking) vadesheri

ലുലു ഖദീജയെയും ,നൌഷാദ് തെക്കും പുറത്തിനെയും ആദരിച്ചു

Above Post Pazhidam (working)

ചാവക്കാട് ബാങ്കോക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഹോമിയോപ്പതി സെമിനാറില്‍ കുട്ടികളിൽ കണ്ടുവരുന്ന NOCTURNAL ENURESIS എന്ന രോഗാവസ്ഥയെക്കുറിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച ലുലു ഖദീജയെ മുസ്ലിം സെർവീസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Ambiswami restaurant

ചാവക്കാട് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എഞ്ചിനീയർ നിസാമുദ്ദീൻ എം.എസ്.എസിന്റെ ഉപഹാരം സമർപ്പിച്ചു
സാധാരണ ഗതിയിൽ അഞ്ചു വയസ്സാവുന്നതോടെ കുട്ടികളിൽ ഈ അവസ്ഥക്കു മാറ്റം വരാം, പക്ഷേ 8 വയസ്സായിട്ടും ഇത് തുടർന്നാൽ ചികിത്സ ആവശ്യമാണെന്നും അല്ലാത്തപക്ഷം വൈകാരികമായും ശാരീരികമായും വലിയ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുമെന്ന് ഡോക്ടർ ലുലുഖദീജ അഭിപ്രായപ്പെട്ടു

.

Second Paragraph  Rugmini (working)

“റൺ ഗുരുവായൂർ റൺ” ശീർഷകത്തിൽ ഗുരുവായൂർ നഗരസഭ ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച മാരത്തണിൽ ചെറുപ്പക്കാരെയും തോൽപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കുംപുറത്തെ ജില്ലാ നിർവ്വാഹക സമതിയംഗം എം.പി.ബഷീർ മൊമെന്റോ നൽകി.
.ജില്ലാ സെക്രട്ടറി എ.കെ.അബ്ദുൽ റഹ്മാൻ, അഡ്വ: കെ.എസ്.എ. ബഷീർ, ഹാരിസ് കെ.മുഹമ്മദ്, ബദറുദ്ദീൻ ഗുരുവായൂർ, അശ്റഫ് ബ്ലാങ്ങാട് തുടങ്ങിയവർ സംസാരിച്ചു.