എം കൃഷ്ണദാസ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍


ഗുരുവായൂര്‍: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അംഗമായി.

ജനങ്ങള്‍ക്ക് മലിനവിമുക്ത പരിസ്ഥിതി ഉറപ്പവരുത്തുക എന്നതാണ് കേരള ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലക്ഷ്യം.
കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, പടിയൂര്‍ കല്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന്‍ എന്നിവരെയാണ് ബോര്‍ഡില്‍ പുതുതായി ഉള്‍പ്പെടുത്തിയത്