Post Header (woking) vadesheri

കുഴിങ്ങര മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷികം

Above Post Pazhidam (working)

പുന്നയൂർ: ധാർമ്മികത നഷ്ടപ്പെടുന്ന യുവതയെ നന്മയിലേക്ക്‌ നയിക്കാൻ ആത്മീയതക്ക്‌ മാത്രമേ സാധിക്കൂ എന്ന് മജ്ലിസുന്നൂർ ജില്ലാ അമീർ അബ്ദുൾ കരീം ഫൈസി പറഞ്ഞു. കുഴിങ്ങര മഹല്ലിൽ മാസം തോറും നടന്ന് വരുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ ട്രഷറർ പി.ടി.കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ അനുഗ്രഹഭാഷണം നടത്തി. സമാപന പ്രാർത്ഥനക്ക്‌ സയ്യിദ്‌ ഒം.എം.എസ്‌.തങ്ങൾ നിസാമി മേലാറ്റൂർ നേതൃത്വം നൽകി. അബൂതാഹിർ അൻവരി, സവാദ്‌ വാഫി, അബ്ദുള്ള മുസ്ലിയാർ, ഹസൻ ഫൈസി, ഇസ്മായിൽ ഹാജി, എം.പി.കുഞ്ഞുട്ടി ഹാജി, യു.പി.കുഞ്ഞു ഹാജി, അബ്ദുൾ ഖാദർ ഹാജി, നവാസ്‌ റഹ്മാനി, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant