Header 1 = sarovaram
Above Pot

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ഗുരുവായൂരിൽ ആയിരങ്ങളെത്തി

ഗുരുവായുര്‍ കുചേലദിനത്തില്‍ ഗുരുവായുര്‍ ക്ഷേത്രത്തിലേക്ക് അവില്‍ പൊതികളുമായി ആയിരങ്ങളെത്തി. കുചേലന്‍ എറിയപ്പെടു സുധാമാവ് പത്‌നിയുടെ നിര്‍ദ്ദേശ പ്രകാരം ദാരിദ്ര്യ ശമനത്തിനായി സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണ ഭഗവാനെ അവില്‍പൊതികളുമായി ദ്വാരകയില്‍ ചെ് കണ്ടുവെന്ന ഐതിഹ്യ സ്മരണയിലാണ് ധനുമാസത്തിലെ മുപ്പ’ട്ട് ബുധനാഴ്ച കുചേലദിനമായി ആചരിക്കുത്.

Astrologer

അവില്‍ നിവേദ്യമാണ് കുചേലദിനത്തിലെ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇതിനായി ദേവസ്വം 3,32,640 രൂപയുടെ അവിലാണ് തയ്യാറാക്കിയിരുന്നത് . ഭക്തര്‍ കൊണ്ടുവരു അവില്‍ സ്വീകരിക്കുതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു .

കുചേല ദിനത്തോടനുബന്ധിച്ചു മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ എട്ടു മുതൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ കഥകളി പദ കച്ചേരി അരങ്ങേറി . രാത്രി ഡോ സഭാപതിയുടെ വഴിപാട് ആയി കുചേല വൃത്തം കഥകളിയും നടന്നു . ഫോട്ടോ: സരിത

Vadasheri Footer