കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാര ക്ഷേമ സമിതി ആദരിച്ചു

">

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഭഗവതിക്കെട്ടിൽ കഴിഞ്ഞ 52 ദിവസമായി കളമെഴുത്ത് പാട്ട് നടത്തിയ കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാരക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട് നടത്തുന്ന കൃഷ്ണദാസ് കുറുപ്പിനെ ആദ്യമായിട്ടാണ് ഒരു സംഘടന ആദരിക്കുന്നത്. ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രാചാരക്ഷേമസമിതി വനിതാവേദികൺവീനറും, വാർഡ് കൗൺസിലറുമായ ശോഭാ ഹരിനാരായണൻ അദ്ധൃക്ഷത വഹിച്ചു.ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉത്ഘാടനം ചെയ്തു. ജനു ഗുരുവായൂർ കളമെഴുത്ത് പാട്ടിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു.റിട്ടയേർഡ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ .നാരായണൻ കളമെഴുത്ത് പാട്ടിന്റെ ഐതിഹ്യം വിശദീകരിച്ചു.ഗുരുവായൂർ ദേവസ്വം ചുമർചിത്ര കലാകേന്ദ്രം പ്രിൻസിപ്പാൾ കെ യു .കൃ ഷ്ണകുമാർ മുഖ്യാതിഥി ആയി.അമ്പലവാസി കുറുപ്പ് സമിതി, പൈതൃകം ഗുരുവായൂർ, ഗുരുവായൂർ നായർ തറവാട്ട് കൂട്ടായ്മ,പാനയോഗം തുടങ്ങിയ സംഘടനകൾ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീകുമാർ പി.നായർ,അഡ്വ .രവി ചങ്കത്ത്,മുരളി അകമ്പടി,അനിൽ കല്ലാറ്റ്,കെ.കെ.ശ്രീനിവാസൻ,ബാലൻ വാറണാട്ട് ബാല ഉള്ളാട്ടിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors