Post Header (woking) vadesheri

ആസ് ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസ് മുറിയിൽ അംഗനവാടി കുരുന്നുകൾ ദുരിതത്തിൽ

Above Post Pazhidam (working)

ചാവക്കാട്: വേനൽ ചൂട് ശക്തമായതോടെ ആസ്ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസു മുറിയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ പിഞ്ചുകുഞ്ഞുങ്ങൾ ദുരിതത്തിലെന്ന് ആക്ഷേപം .കടപ്പുറം പുതിയങ്ങാടിയിലെ ഗവ.ഫിഷറീസ് സ്കൂൾ കെട്ടിടങ്ങളിലൊന്നിലാണ് പ്രദേശത്തെ അംഗനവാടി പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൻറെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത് ആസ് ബെസ്റ്റോസ് ഷീറ്റ് വിരിച്ചാണ്. മൂന്ന് വയസു പ്രായമുള്ള പതിനഞ്ചോളം കുരുന്നുകളാണ് ഇവിടെ എത്തുന്നത്. വേനൽ ചൂട് കൂടിയതോടെ അകത്ത് ഇരിക്കാനാകാതെ കുഞ്ഞുങ്ങൾ വെന്തുരുകുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അംഗനവാടിക്കായി പുതിയ കെട്ടിടം പണിയുകയോ നിലവിലെ കെട്ടിടം കുട്ടികൾക്ക് ഇരിക്കാൻ പാകത്തിൽ അടിയന്തിരമായി സൗകര്യപ്രദമാക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് പത്താം വാർഡ് വെൽഫെയർ പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.

Ambiswami restaurant