Above Pot

ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം

ചാവക്കാട് : കാഷ്വല്‍ സ്വീപ്പര്‍മാരെ പരിധി നോക്കാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.വി. ഹാപ്പി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.യു. കബീര്‍ സംഘടന റിപ്പോര്‍ട്ടും എം.കെ.ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.ജെ. മെര്‍ളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, ഡോ.വിവേക് കെ. എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പുതിയ ഭാരവാഹികളായി കെ.എം. രമേഷ് (പ്രസിഡന്റ്), എം.കെ.ഷാജി (സെക്രട്ടറി), എ.എം. രാജി (ട്രഷറര്‍), എ. സനോജ്, നന്ദകുമാര്‍ വി.എ. (വൈസ് പ്രസിഡന്റുമാര്‍), ഇ രാജന്‍, പി.പി. ലിന്റ (ജോയിന്റ് സെക്രട്ടറിമാര്‍), എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി പ്രസിഡന്റായി പി. ഗീത, സെക്രട്ടറിയായി പി.പി. ലിന്റ എന്നിവരേയും തെരഞ്ഞെടുത്തു.

First Paragraph  728-90