Post Header (woking) vadesheri

പുന്നയൂർകുളത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

പുന്നയൂർക്കുളം: തെക്കിനേടത്ത് വീട് കയറി മധ്യവയസ്കനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
തെക്കിനിയേടത്ത്പടി പുന്നയൂര്‍ വീട്ടില്‍ ജിതേഷിനെയാണ് (35) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേ പുന്നയൂർ തെക്കനിയേടത്ത്പടി ചേന്ത്രാത്ത് മോഹനനെ (51) വീടുകയറി ആക്രമിച്ചുവെന്നാണ് ഇയാക്കെതിരേയുള്ള കേസ്. 2006 ജനുവരി 24 നു രാത്രിയിലായിരുന്നു സംഭവം. എസ്‌.ഐ കെ. പ്രദീപ് കുമാര്‍, എ.എസ്‌.ഐ പി.എം.അക്ബര്‍, സി.പി.ഒമാരായ അനുരാജ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Ambiswami restaurant