Above Pot

ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു . ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ , ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കൽ , ഇതിനാവശ്യമായ യൂസർ ഫീസ് ഈടാക്കൽ , മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കൽ , അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള ഹരിത കർമ്മ സേനയുടെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയാണ് ശുചിത്വ പദവി ലഭ്യമാകുന്നത് .
നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം എ ഷാഹിന , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ , നഗരസഭ കൗൺസിലർ ടി കെ വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു .
നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി വി ജിജു നന്ദിയും പറഞ്ഞു .

First Paragraph  728-90

Second Paragraph (saravana bhavan