ഗുരുവായൂരിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്‌ഞം
ഗുരുവായൂർ : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വിപുലമായ യോഗം ചേർന്നു , നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷർ , വാർഡ് കൗൺസിലർമാർ , വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ , സന്ധദ്ധ സംഘടന പ്രവർത്തകർ , നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്സക്കുട്ടി പദ്ധതി അവതരിപ്പിച്ചു.
സാനിറ്റേഷൻ കമ്മറ്റി രൂപീകരിച്ച് വാർഡ്തല ശുചീകരണം നടത്തും 50 വീടുകൾക്ക് ഒരു സ്ക്വാഡ് എന്ന രീതിയിൽ ശുചിത്വ സ്ക്വാഡും രൂപീകരിക്കും .
കമ്മ്യൂണിറ്റി ഹെൽത്ത് വളണ്ടിയേഴ്സ് ആശ പ്രവർത്തകർ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ ഉൾപ്പെട്ട സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തും .
ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയും ചെയ്യും .
തട്ടുകടക്കാരെയും അനധികൃത അറവ് ശാലകളെയും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് 13 ന് രാവിലെ 11 മണിക്ക് നഗരസഭയിൽ യോഗം ചേരും.
ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ 25ഘാടനം ഗുരുവായൂർ , പൂക്കോട് ,തൈക്കാട് എന്നിങ്ങനെ മൂന്നിടങ്ങളിലായി 11 ന് നടത്തും