ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്മാന്‍ തെരഞ്ഞെടുപ്പ് 12ന്
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്മാ ന്‍ തെരഞ്ഞെടുപ്പ് 12ന് നടക്കും.ഇതിനുള്ള തെരഞ്ഞെടുപ്പ് വിഞ്ജാപനം ഇറങ്ങി.നഗരസഭ കൗണ്സിംല്‍ ഹാളില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്.ഇടതുപക്ഷ ധാരണ പ്രകാരം സി.പി.എമ്മിലെ കെ.പി.വിനോദ് വൈസ് ചെയര്മാ്ന്‍ സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സി.പി.ഐയിലെ അഭിലാഷ് ചന്ദ്രനാണ് ഇടതുപക്ഷത്തെ വൈസ്ചെയര്മാംന്‍ സ്ഥാനാര്ഥിി.43 അംഗ കൗണ്സി്ലില്‍ എല്‍.ഡി.എഫിന് 21,യു.ഡി.എഫ് 20,ബി.ജെ.പി 1,സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷനില. സ്വതന്ത്ര സ്ഥാര്ഥിഅയായി വിജയിച്ച പ്രൊഫ.പി.കെ.ശാന്തകുമാരിയുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം നേടിയത്.
പിന്നീട് ഒരു അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു . ഇതോടെ യു ഡി എഫ് അംഗ സംഖ്യയില്‍ ഒരാളുടെ കുറവ് കൂടി വന്നു നിലവിലെ കൗണ്സി്ല്‍ കാലാവധി പൂര്ത്തി യാക്കുന്നതുവരെ സി.പി.ഐക്കാണ് വൈസ് ചെയര്മാന്‍ സ്ഥാനം.നിലവില്‍ സി.പി.ഐയിലെ വി.എസ്.രേവതിയാണ് ചെയര്പേടഴ്സണ്‍.ജനുവരി 20വരെയാണ് വി.എസ്.രേവതിയുടെ കാലാവധി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേ്ഴ്സണും സി.പി.ഐക്കാണ്.വൈസ്ചെയര്മാചന്‍ തെരഞ്ഞെടുപ്പു കഴിയുന്നതോടെ പിന്നീടുള്ള ഒരു മാസക്കാലം നഗരസഭയിലെ പ്രധാന പദവികളെല്ലാം സി.പി.ഐ ആണ് വഹിക്കുക.