Madhavam header
Above Pot

ഗുരുവായൂരിൽ ഹരിത കർമ്മ സേന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടന്നു

ഗുരുവായൂർ : നഗരസഭയിലെ 43 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയ്ക്ക് വേണ്ടി നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 മഹീന്ദ്ര സുപ്രോ മിനിട്രക്കുകളുടെ ഫ്ലാഗോഫ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു .

നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത സമയക്രമം അനുസരിച്ച് ഇന്ന് മുതൽ ഹരിത കർമ്മ സേനാംഗങ്ങൾ എത്തുകയും അജൈവ മാലിന്യങ്ങൾ യൂസർ ഫീ ഇടാക്കി ശേഖരിക്കുകയും ചെയ്യും . ഹരിത കർമ്മ സേനയിൽ നിന്നുള്ള വനിത അംഗങ്ങൾ സ്വയം വാഹനം ഓടിച്ചു കൊണ്ടാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എത്തുക .
നഗരത്തിലെ വിവിധ എയ്റോബിക് യൂണിറ്റുകളിലും , ഒറ്റപ്പെട്ട പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് രാത്രികാലങ്ങളിലുൾപ്പെടെ സ്ക്വാഡ് ഉണ്ടായിരിക്കുന്നതും അത്തരക്കാരെ കണ്ടെത്തിയാൽ പിഴ , പ്രോസിക്യൂഷൻ നടപടി എന്നിവയും ഉണ്ടാകും .

Astrologer

new consultancy

നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു . നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസ് . ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം രതി , നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ സംസാരിച്ചു .

buy and sell new

Vadasheri Footer