Header 1 vadesheri (working)

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ വ്യാഴം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ലോകത്തിനു വിനയത്തിന്റെ മാതൃകയേകി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ വ്യാഴം ആചരിച്ചു. അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും അനുസ്മരണം കൂടിയായിരുന്നു പെസഹ ആചരണം. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികനായി. കുര്‍ബാനക്ക് ശേഷം ആരാധന ആരംഭിച്ചു. പെസഹ ഊട്ടും ഉണ്ടായിരുന്നു. രാത്രി ഏഴിന് പൊതുആരാധന യും തുടര്‍ന്ന് പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു. കൈക്കാരന്മാരായ ലോറന്‍സ് നീലങ്കാവില്‍, ജോര്‍ജ് പോള്‍, പി.ജെ. ക്രിസ്റ്റഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. വൈകീട്ട് നാലിന് പരിഹാര പ്രദക്ഷിണം ആരംഭിക്കും.

First Paragraph Rugmini Regency (working)