Post Header (woking) vadesheri

ഗാന്ധി സ്മൃതി കുടുംബ സംഗമം ടി.എൻ. പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: മഹാത്മാ ഗാന്ധിയുടെ150ാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി കുടുംബ സംഗമം ടി.എൻ. പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം പുരസ്‌കാര വിതരണം, ചികിത്സ സഹായ വിതരണം, മുതിർന്ന പൗരന്മാരെ ആദരിക്കൽ, കലാപ്രതിഭകളെ ആദരിക്കൽ, തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി മാരായ പി. യതീന്ദ്രദാസ്, എം. വി. ഹൈദരലി, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡണ്ട് സി. എ. ഗോപപ്രതാപൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. വി. ഷാനവാസ്‌, യു.ഡി. എഫ് കൺവീനർ കെ. നവാസ്, നഫീസകുട്ടി വലിയകത്ത്‌, ആർ. വി. മുഹമ്മദ്‌ കുട്ടി, എം.എസ്സ്. ശിവദാസ്, അബൂബക്കർ പിച്ചോത്തിൽ, വി.വി. സൈനുദ്ധീൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

Ambiswami restaurant