Header 1 vadesheri (working)

“താങ്കളും രക്ഷകനാണ്” പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് ചാവക്കാട് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭയില്‍ താങ്കളും രക്ഷകനാണ് എന്ന പേരില്‍
നടപ്പിലാക്കുന്ന പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് തുടക്കമായി.നഗരസഭാ ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി, സഫൂറ ബക്കര്‍, എ സി ആനന്ദന്‍ കൗണ്‍സില്‍ അംഗങ്ങളായ എ എച്ച് അക്ബര്‍, കെ കെ കാര്‍ത്യായനി , ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ് കെ എന്‍, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി കെ രാജു, ജില്ലാ മാസ്സ് മിഡിയ ഓഫീസര്‍ ടി എ ഹരിത ദേവി, നഗരസഭാ ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ 32വാര്‍ഡുകളില്‍ നിന്നും പരിശീലകരായി തിരഞ്ഞെടുക്കപ്പെട്ട 160 പേര്‍ക്ക് പ്രഥമ ശുശ്രൂഷയുടെ പ്രായോഗിക പരിശീലന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബോധവത്ക്കരണ സെമനാറില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ സി വി എന്നിവര്‍ ക്ലാസ്സെടുത്തു.