ഗുരുവായൂര്‍ ചാമുണ്‌ഢേശ്വരി ക്ഷേത്രത്തിലെ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ചാമുണ്‌ഢേശ്വരി ക്ഷേത്രത്തിലെ 13-ദിവസം നീണ്ടുനിന്ന നവീകരണകലശത്തിന് തിങ്കളാഴ്ച സമാപനമാകും. ഗണപതിഹോമം, പ്രോക്തഹോമ കലശാഭിഷേകം, പാണി, തത്വകലശാഭിഷേകം തുടങ്ങി സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി പൊട്ടക്കുഴി ശ്രീനാരായണന്‍ നമ്പൂതിരി ഭഗവതിയ്ക്ക് ബ്രഹ്മകലശം അഭിഷേകം ചെയ്യും. തുടര്‍ന്ന് ഉച്ച:പൂജ, ശ്രീഭൂതവലിയും, പുണ്യാഹത്തിന് ശേഷം അത്താഴപൂജയും നടക്കും. നവീകരണ കലശത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം, ചാവക്കാട് സബ്ബ് ജഡ്ജ് ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗുരുവായൂരിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക പ്രമുഖര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം ഭാരവാഹികളായ മൂന്നിനി വിജയന്‍, ജി.കെ. രാമകൃഷ്ണന്‍, സി. അച്ച്യുതന്‍നായര്‍, സി. ബാലചന്ദ്രന്‍, പി.എന്‍. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിൽ നടത്തി വരാറുള്ള ദേശ പൊങ്കാല 24 ന് നടക്കും