Header 1 vadesheri (working)

തിരുവോണം ബമ്പർ ഒന്നാം സമ്മാനം വയനാട് വിറ്റ TG 434222  നമ്പറിന്  

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. വയനാട് സുൽത്താൻ ബത്തേരി യിലെ

ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ഡിവൈഎഫ്‌ഐ വനിതാ നേതാവ്

കാസര്‍കോട്: കുമ്പളയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിത ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ആർ ഒ പ്ലാൻ്റ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ശ്രീഗുരുവായുരപ്പ ദർശനത്തിനെത്തുന്ന ഭക്തർക്ക് യഥേഷ്ടം ശുദ്ധമായ കുടിവെള്ളം നൽകാനുള്ള പുതിയ ആർ.ഒ പ്ലാൻ്റ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. മണിക്കൂറിൽ അയ്യായിരം ലിറ്റർ കുടിവെള്ളം നൽകാനാവുന്ന പ്ലാൻ്റിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂർ : നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽപഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ കിഴക്കേ നടയിലുള്ള കൃഷ്ണ ഇൻ , മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറൻ്റ് കൈരളി

കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.

കോഴിക്കോട്: പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് .  രണ്ട് മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് സ്ത്രീകളാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു.

ഗുരുവായൂർ: റോഡിൽ അബോധാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ഇയാളെ

മലപ്പുറം പരാമർശം, ചീഫ് സെക്രട്ടറിയേയും ഡി ജി പി യെയും വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കവുമായി ഗവർണ്ണർ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു.

ലഹരി കേസ് : ശ്രീനാഥ് ഭാസി ,പ്രയാഗ മാര്‍ട്ടിൻ എന്നിവരെ ചോദ്യം ചെയ്യും

കൊച്ചി : ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി. കെ .എസ്. സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും.

ലെനോവ ഫോണിന് തകരാർ , വിലയും 20,000 രൂപ നഷ്ടവും നൽകണമെന്ന് കോടതി

തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അവണൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ സൈജൻ കെ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് ബാംഗ്ളൂരുള്ള ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ഇപ്രകാരം വിധിയായതു്.