തൃശൂരിൽ 1,780 പേർക്ക് കൂടി കോവിഡ്, 7,038 പേർ രോഗമുക്തരായി

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 1,780 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 754 പേരും വീട്ടു നിരീക്ഷണത്തിലുള്ള 32,093 പേരും ചേർന്ന് 34,627 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 7,038 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,50,853 ആണ്. 6,12,040 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

തിങ്കളാഴ്ച സമ്പർക്കം വഴി 1,766 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും, ആരോഗ്യ പ്രവർത്തകരായ 08 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 04 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 28 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

Vasudev Inn
Rugmani 700-200

7,160 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,663 പേർക്ക് ആന്‍റിജൻ പരിശോധനയും, 5,043 പേർക്ക് ആർടി പിസിആർ പരിശോധനയും, 454 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 41,81,436 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയിൽ ഇതുവരെ 48,53,577 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,49,969 പേർ ഒരു ഡോസ് വാക്സിനും, 22,27,431 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 76,177 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 15-18 വയസ്സ് വിഭാഗത്തിൽ 1,13,757 കുട്ടികൾ ഒരു ഡോസ് വാക്സിനും, 15,506 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

First Paragraph Jitesh panikar (working)