Above Pot

കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി പരാതി

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ: കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി ഗുരുവായൂർ സ്വദേശിയ്ക്കെതിരെ ആരോപണവുമായി യുവാവ് രംഗത്ത് ഇൻഫർമേഷൻ ടെക്നോളജി എം.ബി.എ ബിരുദധാരിയായ വിനീത് എന്ന യുവാവാണ് ബ്രഹ്മകുളം
സ്വദേശിയായ വലിയാക്കിൽ ഹീരാ ലാലിൻറെ മകൻ ഹിരണിനെതിരെ പോലീസിൽ പരാതി നൽകിയത്.

ഇരുവരും ചേർന്ന് കോഴിക്കോട് ആസ്ഥാനമാക്കി നടത്തിയിരുന്ന ഓൺലൈൻ ബിസിനസ് സ്ഥാപനത്തിൻ്റെ ഡെസിഗ്നേറ്റഡ് പാർട്ണർ ആക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ലക്ഷങ്ങൾ മുതൽമുടക്കിയതെന്ന് യുവാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2018 ലാണ് പരാതിക്ക് കാരണമായ സംഭവം അരങ്ങേറിയത്. സ്ഥാപനത്തിൻ്റെ വിപുലീകരണത്തിനായി തുല്യ പങ്കാളിത്തം ഉറപ്പു നൽകിയാണ് 55 ലക്ഷം രൂപ മൂലധനമായും 10 ലക്ഷത്തോളം രൂപ ഗുഡ് വിൽ ഇനത്തിൽ നൽകുകയുണ്ടായി.

പാർട്ണർ ആയതിനുശേഷം ലാഭവിഹിതവും സ്ഥാപനത്തിൻ്റെ മൂലധന ത്തിലേക്ക് നിക്ഷേപിച്ചതായി യുവാവ് ആരോപിച്ചു മൊത്തം 77 ലക്ഷം രൂപയാണ് കമ്പനിക്ക് വേണ്ടി ചിലവിട്ടത് .. 2019 ൽ ഗുരുവായൂർ നഗരസഭ പ്രദേശത്ത്ഹർഡോൾ എൻറർപ്രൈസസ് എന്ന പേരിൽ രണ്ട് മുറികൾ എടുത്ത് സ്ഥാപനം തുടങ്ങുകയും ചെയ്തു. സ്ഥാപനത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം നടത്തിയിരുന്നത് ഹിരണായിരുന്നു അക്കാലത്ത് ഹിരണിനെ വിശ്വാസമായിരുന്നതിനാൽ ഇക്കാലയളവിൽ ബ്ലാങ്ക് പേപ്പറുകളിലും ചെക്കുകളിലും കാരണം തിരക്കാതെ ഒപ്പിട്ടു നൽകേണ്ടതായി വന്നിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു .

ഞാനും എൻ്റെ ഭാര്യാപിതാവ് പ്രകാശനും ഭാര്യ മാതാവ് ശ്രീജ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിന് 49 ശതമാനം ഓഹരിയും. ഹിരൺ ഹിരണിൻ്റെ ഭാര്യ അപർണ്ണ, ഭാര്യ മാതാവ് സലിജ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിന് 51 ശതമാനവും ഓഹരി വരുന്ന വിധത്തിൽ സ്ഥാപനത്തിൻ്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയുണ്ടായി. ഹിരണും ഓഡിറ്റർ ആയ അജ്മൽ മുജാഹിർ എന്നയാളും ചേർന്ന് ഗൂഢാലോചന നടത്തി കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെടുകയുണ്ടായി .

എന്നെ ഡെസിഗ്നേറ്റഡ് പാർട്ണർ സ്ഥാനത്തുനിന്നും തയ്യാറാക്കിയ രേഖകളുടെ ബലത്തിൽ ഇവർ നീക്കംചെയ്യുകയും പിന്നീട് സ്ഥാപനത്തിലേക്ക് കടക്കാൻ അനുവദിക്കുകയും ചെയ്തില്ല. ഇൻഫർമേഷൻ ടെക്നോളജി യിലുള്ള എൻ്റെ അറിവിനെയും പരിചയത്തേയും ഉപയോഗപ്പെടുത്തി വലിയ രീതിയിലുള്ള ലാഭവിഹിതം സ്വന്തമാക്കുന്നതിനുള്ള ദുരുദ്ദേശത്തോടെ കൂടിയിട്ടാണ് ഈ വ്യക്തി ഡെസിഗ്നേറ്റഡ് പാർട്ണർ എന്ന പദവിയിൽ നിന്നും എന്നെ ചതിയിലൂടെ ഒഴിവാക്കിയത്. ഇതിനെ തുടർന്ന് വലിയ സാമ്പത്തിക നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും യുവാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കൂടാതെ തന്നെ വ്യാജ ഒപ്പിട്ട് 2018- 19 സാമ്പത്തികവർഷത്തെ ഇൻകംടാക്സ് ബാലൻസ് ഷീറ്റിൽ വലിയ ചതി നടത്തിയതായുംതൻ്റെ സമ്മതമോ അറിവോ ഇല്ലാതെ ഒപ്പിട്ട് ഐസിഐസിഐ ത്യശൂർ ശാഖയിൽ ജോയിൻറ് അക്കൗണ്ട് തുടങ്ങി അതിൽ ക്രയവിക്രയം ചെയ്തതായും യുവാവ് ആരോപിച്ചു. കോഴിക്കോട് എം ആർ അസോസിയേറ്റ്സിലെ ജി.എസ്.ടി പ്രാക്ടീസ്ണർ ആയ ലതീഷ് കുമാറും ബാങ്ക് ഉദ്യോഗസ്ഥരും,

ഓഡിറ്റർ അജ്മൽ മുജാഹിർ എന്നിവർ ചേർന്നാണ് തനിക്ക്
വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതെന്ന് വിനീത് ആരോപിച്ചുതന്നെ കബളിപ്പിച്ച് അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹം ഗുരുവായൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .