ഗുരുവായൂർ നഗരസഭയിൽ ആട് ,മുട്ടക്കോഴി വിതരണം നടന്നു
ഗുരുവായൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തിയ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-2021 ഭാഗമായുള്ള സുഭിക്ഷ കേരളം പദ്ധതി, റീബിൾഡ് കേരള പദ്ധതികളുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ സനോജ് നിർവഹിച്ചു .
നഗരസഭ മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ. കെ വിവേക്, കൗൺസിലർമാരായ കെ പി ഉദയൻ, ദിവ്യസജി, വിൻസി ജോഷി, ഫൈസൽ, രഹിത പ്രസാദ്, പൂക്കോട് മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ. അഷറഫ്, തൈക്കാട് വെറ്റിനറി സർജൻ ഡോ. അമൃത സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം 40 പേർക്ക് മുട്ടക്കോഴി വിതരണം നടത്തി. റീബിൾഡ് കേരള പദ്ധതിയുടെ കീഴിൽ രണ്ട് പേർക്ക് ആട് വളർത്തൽ യൂണിറ്റും 21 പേർക്ക് കാലിത്തീറ്റയും ആറുപേർക്ക് തൊഴുത്ത് നിർമ്മാണവും, അഞ്ച് പേർക്ക് മുട്ടക്കോഴി വിതരണവും നടത്തും. നഗരസഭയിൽ 60 ഗുണഭോക്താക്കൾക്ക് 2 പെണ്ണാടുകളെ വീതം വിതരണം ചെയ്യും