Header 1 vadesheri (working)

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ധന സഹായം നല്‍കുന്നു

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു. 18 നും 60 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്്തീകള്‍, 35 വയസിന് ശേഷവും അവിവാഹിതരായി തുടരുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഉത്പാദന – വ്യവസായ മേഖലകളില്‍ നിന്നായിരിക്കണം പ്രൊജക്റ്റ് തെരഞ്ഞെടുക്കേണ്ടത്. 75 ശതമാനം നിരക്കില്‍ സബ്‌സിഡി ലഭിക്കും. ഇത് പരമാവധി 50,000 രൂപയായിരിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുന്‍പായി വാര്‍ഡ് കൗണ്‍സിലര്‍ കൈവശമോ, നഗരസഭയുടെ വ്യവസായ വികസന ഓഫീസറേയോ ഏല്‍പ്പിക്കേണ്ടതാണ്.

First Paragraph Rugmini Regency (working)

zumba adv