Post Header (woking) vadesheri

ഗലീലി കുടുംബ കൂട്ടായ്മ

Above Post Pazhidam (working)

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ ഗലീലി കുടുംബ കൂട്ടായ്മ വാര്‍ഷികവും വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളും ആഘോഷിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.ടി. ജോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ അന്ന കുരുതുകുളങ്ങര, കേന്ദ്ര സമിതി പ്രസിഡന്റ് പി.ഐ. ജോസഫ്, കൈക്കാരന്‍ പി.ജെ. ക്രിസ്റ്റഫര്‍, ഒ.സി. ബാബുരാജ്, ഒ.ടി. ബെന്നി, പി.എം. വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ അനുമോദിച്ചു. പുരുഷന്മാരുടെ തിരുവാതിരക്കളി ശ്രദ്ധേയമായി. മാര്‍ഗ്ഗംകളിയും വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സമ്മാനദാനവും നടന്നു.

Ambiswami restaurant