സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
ഗുരുവായൂർ : ഗുരുവായൂർ ബ്രഹ്മകുളം വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെയും വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് വാർഡ് കൗൺസിലർ ബാബു ആളൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് എം. വി. ബിജു
അധ്യക്ഷത വഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ . ജിതമോൾ .പി . പുല്ലേ ലി . സ്കൂൾ മാനേജർ . വി. ബി. ഹീരാ ലാൽ, ഡോ. സിസ്റ്റർ. ഡോനാറ്റ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സിന്ധു, ഷീജ, രഞ്ജി, ജോസഫ് എന്നിവർ നേതൃത്വം നൽകി . ഡോക്ടർ സിസ്റ്റർ. ഡോനാറ്റയുടെ നേതൃത്വത്തിൽ പരിശോധന യും സൗജന്യ മരുന്ന് വിതരണവും ഉണ്ടായി.
കോടതി പരസ്യം
ബഹു.ചാവക്കാട് സബ്ബ് കോടതി
OS 69/2014
IA 383/2016
EP 87/2018
–
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ വില്ലേജ് കുണ്ടലിയൂര്‍ ദേശത്ത് നീരുകെട്ടി അയ്യപ്പന്‍ മകന്‍ 46 വയസ്സ് പ്രകാശന്‍ എന്നവര്‍ക്ക് വേണ്ടി മുക്ത്യാര്‍ നാമക്കാരി ടി പ്രകാശന്‍ വിധി ഉടമ ഭാര്യയും വെള്ളകുലവന്‍ ആരോമു മകളുമായ 35 വയസ്സ് ഷോജ പ്രകാശന്‍. പി.ഒ:-കുണ്ടലിയൂര്‍-680616,
– –
ചാവക്കാട് താലൂക്ക്, ഏങ്ങണ്ടിയൂര്‍ വില്ലേജ്, കുണ്ടലിയൂര്‍ ദേശത്ത്, പി.ഒ.കുണ്ടലിയൂര്‍-680616 3-ാം വിധികടക്കാരന്‍ നീരുകെട്ടി അയ്യപ്പന്‍ മകന്‍ 42 വയസ്സ് ദിനേശന്‍ മേല്‍ നമ്പറില്‍ 3-ാം വിധികടക്കാരനുള്ള സമന്‍സ്/നോട്ടീസ് കല്പന പതിച്ച് നടത്താന്‍ കല്‍പിച്ച് കേസ് വിചാരണക്കായി 19.08.2019 തിയ്യതിയിലേക്ക് വെച്ചിരിക്കുന്നതും അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
എന്ന് 2019 ആഗസ്റ്റ് മാസം 14-ാം ന്
വിധിഉടമഭാഗം അഡ്വക്കെറ്റ്
ഇ.എം.സാജന്‍
(ഒപ്പ്)