നാരായണാലയത്തില്‍ കോടി അര്‍ച്ചനായജ്ഞം സമാപിച്ചു
ഗുരുവായൂര്‍: തിരുനാമാചാര്യ ജയന്തി ആഘോഷത്തിന്റ ഭാഗമായി ജൂലൈ 29-മുതല്‍ നാരായണാലയത്തില്‍ നടന്നുവന്നിരുന്ന 26-ാമത് കോടി അര്‍ച്ചനായജ്ഞം സമാപിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് നടന്ന സമാപനചടങ്ങില്‍ വെച്ച് വിവിധ അഭിഷേകങ്ങള്‍ നടന്നു. പൂന്താനം പൂജിച്ച മുരളീധരവിഗ്രഹം, 1000-ല്‍ അധികം സപ്താഹങ്ങളില്‍ പൂജിക്കപ്പെട്ട ഉണ്ണികൃഷ്ണവിഗ്രഹം, തിരുനാമാചാര്യ മര്‍ബിള്‍ പ്രതിമ എന്നിവയില്‍് പുഷ്പം, അക്ഷതം, ഭസ്മം, കുങ്കുമം, എന്നീ ദ്രവ്യങ്ങള്‍കൊണ്ടാണ് അഭിഷേകം നടത്തിയത്. കോടിഅര്‍ച്ചനക്കു് തിരുവനന്തപുരം അഭേദാശ്രമം വൈസ് പ്രസിഡണ്ട് സ്വാമി നരഹരിപ്രിയ മാതാജി, ആഞ്ഞം മധുസൂധന്‍ നമ്പൂതിരി, നല്ലേപ്പിള്ളി നാരായണാലയം സ്വാമി സന്മയാന്ദ സരസ്വതി, ആറയൂര്‍ ആശ്രമം സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് സാധുക്കള്‍ക്ക് അന്നദാനം, സന്ധ്യാനാമജപത്തില്‍ കുട്ടികള്‍ക്ക് മധുരപലഹാരവിതരണം, ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് എന്നിവയും ജയന്തിആഘോഷത്തിന്റെ ഭാഗമായി നടന്നു.