Header 1 vadesheri (working)

വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന്

Above Post Pazhidam (working)

ഗുരുവായൂർ : വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ ലയൺസ് ഹാളിൽ നടക്കുന്ന കുടുംബസംഗമവും പുരസ്‌കാര സമർപ്പണവും ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് എം.വി ജോൺസൺ അധ്യക്ഷത വഹിക്കും.

First Paragraph Rugmini Regency (working)

new consultancy

ഡയാലിസിസ് ഫണ്ട് വിതരണം നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി നിർവ്വഹിക്കും. വൈ.എം.സി.എ ത്യശൂർ സബ് റീജിയൺ ചെയർമാൻ റെജി. വി. മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. ദ്യശ്യ പത്ര മാധ്യമ രംഗത്ത് മികച്ച പ്രവർത്തനത്തിന് കല്ലൂർ ഉണ്ണികൃഷ്ണൻ, രാജു ഗുരുവായൂർ എന്നിവരെ പുരസ്‌കാരം നൽകി ആദരിക്കും. പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കംു വാങ്ങി വിജയിച്ച സ്‌നിയ സ്റ്റാൻലി, ദിയ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും. സ്‌കൂളുകൾക്ക് മെഡിക്കൽ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.

Second Paragraph  Amabdi Hadicrafts (working)

നഗരസഭ കൗൺസിലർമാരായ എ.പി ബാബു, അഭിലാഷ് വി.ചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും . വാർത്താ സമ്മേളനത്തിൽ വൈ.എം.സി.എ പ്രസിഡന്റ് എം.വി ജോൺസൺ, സെക്രട്ടറി ജോസ് ലൂയീസ്, ട്രഷറർ ഫ്രാൻസീസ് വടുക്കൂട്ട്, പ്രോഗ്രാം കൺവീനർ സി.ഡി ജോൺസൺ എന്നിവർ പങ്കെടുത്തു.

buy and sell new