മരച്ചക്കിന്റെ പ്രവർത്തനം അടുത്തറിയാൻ വിദ്യാർത്ഥികളും
ഗുരുവായൂർ : മരച്ചക്ക് എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും നേരിട്ട് കാണുന്നതിന് മരപ്പണിയിൽ പാരമ്പര്യമുള്ള ഗുരുവായൂർ താമരയൂരിലെ തൈക്കാട്ടിൽ സോമുവിന്റെയും, മോഹനന്റേയും വീട് തേടി ചാവക്കാട് എടക്കഴിയൂർ ആർ പി കിഡ്സ് ആർപീസ് ജൂനിയർ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും എത്തി. മരച്ചക്കിൽ എണ്ണയാട്ടുന്നതും അതിനായി നിർമ്മിച്ച ആകർഷകമായ മരച്ചക്കു കാണാനും കൂടി എത്തിയപ്പോൾ പുതു തലമുറയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുന്നതും ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ പഴമയും പാരമ്പര്യവും കലർന്ന പൈതൃകത്തിന്റെ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകാൻ അധ്യാപകർക്ക് സാധിച്ചു. അധ്യാപകരായ ഷാനി ഗഫൂർ , സുനിത, ലക്ഷ്മി എന്നിവർ നേതൃത്വം നൽകിയ ഈ യാത്ര കുട്ടികൾക്ക് ഏറെ പുതുമകൾ സമ്മാനിച്ചു.