Madhavam header
Above Pot

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാള്‍ മേയ് 18, 19, 20 തീയതികളില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാള്‍ മേയ് 18, 19, 20 തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ പത്ത് ശതമാനം വിഹിതം കാരുണ്യ പ്രവര്‍ത്തികള്‍ക്കായി മാറ്റിവെക്കും. നവനാളിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ആറിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ കാര്‍മികനാവും. വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി കാര്‍മികനാവും. തുടര്‍ന്ന് ദീപാലങ്കാര സ്വിച്ച് ഓണും നടക്കും.

ശനിയാഴ്ച രാവിലെ 6.15ന് ഫാ. വര്‍ഗീസ് കാക്കശേരിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷം അമ്പ്, വള വെഞ്ചരിപ്പും രൂപം എഴുന്നള്ളിച്ച് വക്കലും നടക്കും. രാത്രി പത്തിന് അമ്പ്, വള എഴുന്നള്ളിപ്പുകള്‍ സമാപിക്കും. തുടര്‍ന്ന് മെഗാ ബാന്‍ഡ് മേളം. ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനാവും. അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്തിന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം. വൈകീട്ട് ഏഴിന് ഗാനമേള. തിങ്കളാഴ്ച രാവിലെ 6.30ന് ഫാ. സെബി ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാന നടക്കും.

Astrologer

തിരുനാളാഘോഷത്തിന്റെ പത്ത് ശതമാനം ജീവകാരുണ്യ പദ്ധതികള്‍ക്കായി മാറ്റിവെച്ചതിന്റെ ഭാഗമായി വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍ 13ന് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ നടക്കുന്ന ഡയാലിസിസുകളുടെ ചിലവ് ഇടവക വഹിക്കും. ഇതിനാവശ്യമായ ഫണ്ട് മേയ് 26ന്എട്ടാമിടനാളില്‍ നടക്കുന്ന ചടങ്ങില്‍ ജൂബിലി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിജോ മുള്ളക്കരക്ക് കൈമാറും. എട്ടാമിട നാളില്‍ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് നഗരസഭ ചെയര്‍പേഴ്സണ്‍ വി.എസ്. രേവതി ഉദ്ഘാടനം ചെയ്യും. അര്‍ഹരായ രോഗികളുടെ തുടര്‍ ചികിത്സക്ക് സഹായവും നല്‍കും. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ എന്‍.കെ. ലോറന്‍സ്, വി.പി. തോമസ്, ജോര്‍ജ് പോള്‍, പി.ജെ. ക്രിസ്റ്റഫര്‍, ജനറല്‍ കണ്‍വീനര്‍ വി.പി. തോമസ്, വി.വി. ജോസ്, ടി.കെ. ജോഷി മോഹന്‍, ജോണ്‍ ബാബു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer