കാവീട് പള്ളിയിലെ സംയുക്ത തിരുനാൾ ആരംഭിച്ചു
ഗുരുവായൂർ : കാവീട് വിശുദ്ധരായ യൗസേപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും പരിശുദ്ധ അമ്മയുടേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന, തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പ് , വള ലില്ലി എഴുന്നെള്ളിപ്പും പ്രദക്ഷിണവും നടന്നു. വൈകീട്ട് നടന്ന ലദീഞ്ഞ, നൊവേന, രൂപം എഴുന്നെള്ളിച്ച് വെക്കൽ ചടങ്ങുകൾക്ക് ഫാ വർഗീസ് പാലത്തിങ്കൽ കാർമ്മികത്വം വഹിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാനയും 10.ന് ആഘോഷമായ പാട്ടുകുർബ്ബാനയും നടക്കും.ത്യശൂർ അതിരൂപത കരിസ്മാറ്റിക്ക് മുന്നേറ്റം ഡയറക്ടർ ഫാ സജീവ് ഇമ്മട്ടി മുഖ്യകാർമ്മികത്വം വഹിക്കും പാത്രമംഗലം സെന്റ് ജോസഫ് പള്ളി വികാരി ഫാ ടോം വേലൂക്കാരൻ തിരുനാൾ സന്ദേശം നൽകും വൈകീട്ട് 4.30 ന് വിശുദ്ധ കുർബ്ബാനയും പ്രദക്ഷിണവും ബാന്റ് വാദ്യവും അരങ്ങേറും. തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബ്ബാന , സെമിത്തേരിയിൽ പൊതു ഒപ്പീസ് എന്നിവയും നടക്കും. വൈകീട്ട് 7 ന് ഗാനമേളയും അരങ്ങേറും