Header 1 vadesheri (working)

സിപിഐ കാൽനട ജാഥക്ക് നഗര സഭയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി

Above Post Pazhidam (working)

ഗുരുവായൂർ :  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ   സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കൂ. എന്ന മുദ്രാവാക്യവുമായി  സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഗുരുവായൂർ നഗരസഭ പരിധിയിലെ കൈരളി ജംഗ്ഷൻ, മമ്മിയൂർ, തമ്പുരാൻപടി, സുനേന നഗർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കെ എ ജേക്കബ്, കെ കെ ജ്യോതിരാജ്, എ എം സതീന്ദ്രൻ, എൻ പി നാസർ, അഭിലാഷ് വി ചന്ദൻ, മനീഷ് വി ഡേവിഡ് , പി കെ സേവ്യർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി. മുഹമ്മദ് ബഷീർ ക്യാപ്റ്റനും ഗീത രാജൻ വൈസ് ക്യാപ്റ്റനും സി.വി. ശ്രീനിവാസൻ ഡയറക്ടറുമായ ജാഥ 3 ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തും.

First Paragraph Rugmini Regency (working)