ചാവക്കാട് ബീച്ചില്‍ തിരയില്‍ പെട്ട് യുവാവ് മരിച്ചു, രണ്ടു പേരെ കാണാതായി

vishnu babu copy

ചാവക്കാട് : ചാവക്കാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍ പെട്ടു .ഒരാള്‍ മരിച്ചു രണ്ടു പേരെ കാണാതായി . ഒരാളെ രക്ഷപ്പെടുത്തി . ചാവക്കാട് ബീച്ചിന് തെക്ക് കുമാരന്‍ പടി യിലാണ് അപകടം നടന്നത് . ഇന്ന് രാവിലെ ഒന്‍പതിന് കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു നാലംഗ സംഘം .കുമാരന്‍ പടി ചക്കര ബാബു മകന്‍ .വിഷ്ണുരാജ് 19 ആണ് മരിച്ചത് .ആലി പുരക്കല്‍ മോഹനന്‍റെ മകന്‍ സരിന്‍ 20 ആണ് രക്ഷപ്പെട്ടത് .ജിഷ്ണു സാഗര്‍ ,ജഗനാഥ്ന്‍ എന്നിവരെയാണ് കാണാതായത് . അഗ്നി ശമന സേനയും ചാവക്കാട് പോലീസും ,കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് തിരച്ചല്‍ നടത്തുന്നത് . ചാവക്കാട്ടെ ഓട്ടോറിക്ഷ തൊഴിലാളിയാണ് വിഷ്ണു വിന്‍റെ അച്ഛന്‍ ചക്കര ബാബു .

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

one × four =

Sponsors