പുന്നയൂരിൽ വികലാംഗർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

punnayur three wheeler

ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വർഷത്തെ വികലാംഗർക്കുള്ള മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ കുന്നമ്പത്ത് ഉദ്ഘാടനം ചെയ്തു. യാത്രാക്ലേശം നേരിടുന്ന വികലാംഗർക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മുച്ചക്ര വാഹനം നൽകുന്നത്. അവർക്ക് പുറത്തിറങ്ങി സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. മുൻകൂട്ടി ലഭിച്ച അപേക്ഷയെ തുടർന്ന് പഞ്ചായത്തിലെ അഞ്ച് പേർക്കാണ് മുച്ചക്ര വാഹനങ്ങൾ നൽകിയത്.

sreepathi advertisment

പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ കുട്ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവാനന്ദൻ, മെമ്പർമാരായ അഷ്റഫ് മൂത്തേടത്ത്, ആർ. പി ബഷീർ, സുഹറ ബക്കർ, ഐസിഡിഎസ് സൂപ്പർവൈസർ ആരതി, പഞ്ചായത്ത് സെക്രട്ടറി സുഭാഷ്, സഹകരണ ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

20 + 17 =

Sponsors