പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 21പേർ മരിച്ചു

punjab liqour tragedy

ചണ്ടീഗഢ്: പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 21പേർ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമൃത്സർ, ബറ്റാല, തൻ താരൻ എന്നീ ജില്ലകളിൽ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. അമൃത്സറിലെ മുച്ചാൽ, താൻഗ്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച ബറ്റാലയിൽ അഞ്ച് പേരും തൻ താരയിൽ നാല് പേരും മരിച്ചു.

മുച്ചാൽ ഗ്രാമത്തിൽ ചിലർ വീടുകളിൽ അനധികൃതമായി മദ്യം ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മുച്ചാൽ ഗ്രാമാവാസിയായ ബൽവീന്ദർ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബന്ധപ്പെട്ട എസ്എസ്പിമാരേയും മറ്റ് ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ച് ജലന്ധർ ഡിവിഷൻ കമ്മീഷണറാണ് കേസിൽ അന്വേഷണം നടത്തുന്നത്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യ നിർമാണ യൂണിറ്റുകൾ കണ്ടെത്തി നശിപ്പിക്കാനും മുഖ്യമന്ത്രിനിർദേശം നൽകിയിട്ടുണ്ട്.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

three × four =

Sponsors