ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ഡപ്യൂട്ടി കലക്ടർ പ്രീജാകുമാരി ചുമതലയേറ്റു

Preejakumari administrator in charge

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി തൃശൂർ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ പ്രീജാകുമാരി ഇന്ന് താൽക്കാലികമായി ചുമതലയേറ്റു. 2 വർഷമായി അഡ്മിനിസ്ട്രേറ്റ് റായിരുന്ന എസ്.വി.ശിശിറിന്റെ ഡെപ്യൂട്ടേഷൻ കാലാവധി സമാപിച്ചതിനെ തുടര്‍ന്നാണ് പ്രീജാകുമാരി ചുമതലയേറ്റത് .

പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാവാത്ത സാഹചര്യത്തിലാണ് ദേവസ്വം ആക്ട് അനുസരിച്ച് ചുമതല ഡപ്യൂട്ടി കലക്ടർക്ക് കൈമാറുന്നത്.

പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സർക്കാർ വിവിധ വകുപ്പുകളിലെ ഡപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്തവർക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരിൽ നിന്ന് 3 പേടെ പാനൽ സർക്കാർ ദേവസ്വം ഭരണ സമിതിക്ക് നൽകും. സമിതി തിരഞ്ഞെടുക്കുന്ന വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതാണ് നടപടി ക്രമങ്ങൾ.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

five + three =

Sponsors