പാക്കിസ്ഥാനില്‍ 98 പേരുമായി പോയ യാത്രാവിമാനം തകര്‍ന്നു വീണു

pak plane crash

കറാച്ചി: പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണു .നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഭയക്കുന്നു ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണത് പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.

എട്ട് ജീവനക്കാര്‍ അടക്കം വിമാനത്തിൽ 98 പേരാണു് വിമാനത്തില്‍ ഉണ്ടായിരുന്നത് ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. PK 8303 എന്ന എയർബസ് എ-320 വിമാനമാണ് തകർന്നത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്.

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്..

”ഇപ്പോഴൊന്നും പറയാൻ ഞങ്ങൾക്കാകില്ല. വിമാനത്തിലെ എല്ലാ ജീവനക്കാർക്കും എമർജൻസി ലാൻഡിംഗിൽ എന്ത് വേണമെന്നതിൽ പരിശീലനം ലഭിച്ചവരാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് സുതാര്യമായിത്തന്നെ അറിയിക്കാം”, എന്ന് പാക് ഇന്‍റർനാഷണൽ എയർലൈൻസ് വക്താവ് പ്രതികരിച്ചു.

ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായി എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പാക് സൈന്യത്തിന്‍റെ പ്രത്യേകവിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്. പാക് വ്യോമസേനയുടെ ചീഫ് എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ വ്യോമസേന എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

sreepathi advertisment

ഏതാണ്ട് ഒരു വർഷം മുമ്പും ഗിൽജിത് വിമാനത്താവളത്തിൽ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അന്ന് സാഹസികമായാണ് നിയന്ത്രിച്ചത്.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

20 − twenty =

Sponsors