ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴാന്‍ അനുവദിക്കണം ,പാനയോഗം

temple lock down

ഗുരുവായൂര്‍ : ഗുരുവായൂരപ്പ ഭക്തരും, പൊതു സമൂഹവും ഒന്ന് പോലെ ആവശ്യപ്പെടുന്ന, ആഗ്രഹിയ്ക്കുന്ന ഭക്തർക്ക് കിഴക്കേ ഗോപുരത്തിന് മുമ്പിൽ തൊഴുന്നതിനും,പങ്കെടുക്കുന്നവരെ പരിമിതപ്പെടുത്തി കല്യാണമണ്ഡപത്തിൽ വിവാഹം നടത്തുന്നതിനും അനുമതി നൽകണമെന്ന് തിരുവെങ്കിടം പാനയോഗം (ഗുരുവായൂർ) ആവശ്യപ്പെട്ടു.

നിരവധി ഇളവുകൾ ദിനംപ്രതി പ്രഖ്യാപിയ്ക്കുമ്പോൾ ഇക്കാര്യങ്ങളിൽ അധികാരികൾ വ്യക്തതയില്ലാതെ ചാഞ്ചാട്ടം അവസാനിപ്പിച്ച് തികഞ്ഞവ്യക്തതയോടെ നിർദ്ദേശിയ്ക്കപ്പെടുന്ന നിയന്ത്രണ നിബന്ധനകൾ ക്ക് അനുസൃതമായി ഏ വരും സ്വാഗതം ചെയ്യുന്ന തൊഴുവാനും വിവാഹങ്ങൾ നടത്തുവാനും ഇളവുകളിൽപ്പെടുത്തി അനുവാദം നൽകണമെന്ന് പാനയോഗം ആവശ്യപ്പെട്ടു.ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യം ചൂണ്ടികാട്ടി നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ മാസം 24 ന് ആരംഭിച്ച വൈശാഖ പുണ്യമാസക്കാലം നാളെ സമാപിയ്ക്കുകയാണ്. ഇക്കാലയളവിൽ ഗുരുവായൂരപ്പന്റെ ദർശനം ലഭിച്ചാൽ ഒരു വർഷത്തെ പുണ്യം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തർക്ക് .: ഈ കാലം മുഴുവൻ നഷ്ടപ്പെട്ട് ഒന്ന് പുറത്ത് നിന്ന് തൊഴുവാൻ പോലും കഴിയാത്ത കടുത്ത വേദനയിലും, ദുഃഖത്തിലുമാണ് വിശ്വാസികൾ. വ്യാപാരികളും. ഗുരുവായൂർ നിവാസികളും ഭക്തരും ഉൾപ്പടെയുള്ള ഏവരുടെയും വേദനയും, വിഷമങ്ങളും മാറ്റി എല്ലാ അവ്യക്തതകളും മാറ്റി എത്രയും വേഗം ഇവ അനുവദിച്ച് യാഥാർത്ഥ്യമാക്കണമെന്നും പാനയോഗം ആവശ്യപ്പെട്ടു.

sreepathi advertisment

പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ ജയപ്രകാശ്, പ്രീതാ മോഹനൻ ബ്രഹ്മക്കുളം,, ബാലൻ വാറണാട്ട്, ഉണ്ണികൃഷ്ണൻ എടവന.മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ.എ.ദേവീദാസൻ.,മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു…

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

nineteen − eleven =

Sponsors