Madhavam header
Above Pot

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ടിനു പുതിയ ഭാരവാഹികൾ

ദുബൈ : നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ട് യു എ ഇ ചാപ്റ്റർ ഓൺലൈൻ ജനറൽ ബോഡി സംഘടിപ്പിച്ചു .പുതിയ ഭാരവാഹികൾ മുബാറക് ഇമ്പാറക് (പ്രസിഡന്റ് )ആഷിഫ് റഹ്‌മാൻ (ജനറൽ സെക്രട്ടറി ) ഉണ്ണി പുന്നാര (ട്രെഷറർ ) റെൻഷി രഞ്ജിത് (ഗ്ലോബൽ കൺവീനർ )മുജീബ് അലി (ഓഡിറ്റർ) സാദിഖ് അലി (വൈസ് പ്രസിഡന്റ് )കമറുദ്ധീൻ (വൈസ് പ്രസിഡന്റ്‌ ) ഹാറൂൺ (ജോയിന്റ് സെക്രട്ടറി ) അലാവുദ്ധീൻ (ജോയിന്റ് സെക്രട്ടറി ) അഭിലാഷ് (ജോയിന്റ് ട്രെഷറർ )ഫിറോസ് (ജോയിന്റ് ട്രഷറർ )എന്നിവരെയും 30എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

റിട്ടേർണിംഗ് ഓഫീസർ അബ്ദുൾ ഷുക്കൂറിന്റെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് .പ്രസിഡന്റ് മുഹമ്മദ് അക്‌ബർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറിമാരായ വി ടി അബൂബക്കർ, ആഷിഫ് റഹ്‌മാൻ, ട്രെഷറർ അഭിരാജ്, രക്ഷാധികാരി യൂസഫ് കരിക്കയിൽ തുടങ്ങിയവർ സംസാരിച്ചു . കലാ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ട് ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് നടത്തിയിട്ടുണ്ട്, സ്വദേശത്തും വിദേശ രാജ്യങ്ങളിലും 3 വർഷമായി പ്രവർത്തിച്ചു വരുന്നു .

Astrologer

Vadasheri Footer