ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

life mission gvr

ഗുരുവായൂര്‍ : ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു , നഗരസഭ ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമം കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു . വിവിധ വകുപ്പുകളുടെ 20 സ്റ്റാളുകൾ അദാലത്തിനായി ഒരുക്കിയിരുന്നു . പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനായി 141 പേർക്കും രൂപയും പി എം എ വൈ – ലൈഫ് പദ്ധതി പ്രകാരം 943 പേർക്ക് കൂടി ആകെ 26,97,25 ,301 രൂപ ചിലവഴിച്ചു . 449 പേർ ഇതുവരെ ഭവന നിർമ്മാണം പൂർത്തീകരിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ടി എസ് ഷെനിൽ , എം രതി , ലൈഫ്മിഷൻ ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവീസ് , നഗരസഭ പ്രൊജക്ട് ഓഫീസർ പി പി പ്രകാശൻ , പി എം എ വൈ സോഷ്യൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് ദീപ്തി കൃഷ്ണൻ , ഉദ്യോഗസ്ഥരായ അനു ടി ജി , ചിത്ര സഹദേവൻ, ടെക്നിക്കൽ അസിസ്റ്റൻഡ് അഞ്ജിത്ത് എസ് എന്നിവർ സംസാരിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് സ്വാഗതവും നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

one × one =

Sponsors