കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കി .

udf expelled joskmani

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന്  സസ്പെൻഡ് ചെയ്തു. കോട്ടയം ജില്ല പ്രസിഡൻറ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.ഡി.എഫ് തീരുമാനം അനുസരിക്കാൻ തയാറാവത്തതോടെയാണ് നടപടി. ജോസ്. കെ. മാണി വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന് മുന്നണി കൺവീനർ ബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറയും മറ്റ് ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് യോഗത്തിലേക്ക് ജോസ് .കെ.മാണി വിഭാഗത്തെ വിളിക്കില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കങ്ങളും അതിനൊടുവില്‍ നടന്ന വിവാദങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളുമൊക്കെയാണ് ഈയൊരു നിലപാടിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ധാരണപ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചത്. നേരത്തയുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് പലവട്ടം യു.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധാരണ ഒന്നും ഇല്ല എന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ. മാണി വിഭാഗം ചെയ്തത്.

മുന്നണി സംവിധാനത്തെത്തന്നെ തള്ളിക്കളയുന്ന ജോസ് കെ. മാണിയുടെ പരസ്യനിലപാട് അംഗീകരിക്കാനാകില്ലെന്ന് ഒടുവില്‍ യു.ഡി.എഫ്. നിലപാടെടുത്തു. മുന്നണി സംവിധാനത്തെ അംഗീകരിക്കാത്ത ജോസ് പക്ഷത്തിന്റെ നീക്കം അംഗീകരിക്കേണ്ടെന്ന് ലീഗും മറ്റു ഘടകക്ഷികളും നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആശയവിനിമയം നടത്തുകയും ഫോണില്‍ സംസാരിക്കുകയും ധാരണ  പാലിക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തു. എന്നാല്‍ ജോസ് കെ. മാണി വഴങ്ങിയില്ല. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

പുറത്താക്കാന്‍ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന്- ധാരണ പാലിക്കാന്‍ കൂട്ടാക്കിയില്ല. രണ്ട്- രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ തള്ളിക്കളഞ്ഞു. മുന്നണി മര്യാദ പാലിക്കാത്ത കക്ഷിയുമായി ഒരു മുന്നണിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ്. ഉറച്ചുനിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി മാത്രം ബന്ധപ്പെട്ട വിഷയമായി ഇപ്പോഴത്തെ നീക്കത്തെ കാണാനാവില്ല. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും പാലാ ഉപതിരഞ്ഞെടുപ്പിലുണ്ടാക്കിയ തിരിച്ചടിയും യു.ഡി.എഫിനെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കെ.എം. മാണി മത്സരിച്ച സീറ്റിനുവേണ്ടി ജോസ് കെ. മാണി വിഭാഗം നടത്തിയ വിലപേശലുകളും ജോസഫ് വിഭാഗവുമായുള്ള ഏറ്റുമുട്ടലുമുണ്ടാക്കിയ തിരിച്ചടിയും തദ്ദേശ സ്വയംഭണ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ യു.ഡി.എഫിന്‍റെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ക്കു പിന്നിലുണ്ടെന്നാണ് കരുതുന്നത്.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

19 − 16 =

Sponsors