കേന്ദ്ര നയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ഗുരുവായൂരില്‍ സമരം സംഘടിപ്പിച്ചു .

trade union gvr

ഗുരുവായൂര്‍ : കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐക്യ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കോട്ടപ്പടി പോസ്റ്റ് ഓഫീസിനു മുൻപിൽ സമരം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവ് വിമൽ അധ്യക്ഷനായി. സിഐടിയു നേതാക്കളായ എ എസ് മനോജ്, വിൻസെന്റ്, എ ഐ ടി യു സി നേതാവ് മനീഷ് വി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.

ഗുരുവായൂര്‍ ബി എസ് എൻ എൽ ഓഫിസിൻ്റെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ: സെക്രട്ടറിയുമായ ആര്‍ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഢലം പ്രസിഡണ്ട് കെ എ ജേയ്ക്കബ് അധ്യക്ഷത വഹിച്ചു.ഐ എന്‍ ടി യു സി മണ്ഡലം വൈസ് പ്രസിഡണ്ട് ജോയ് തോമസ് ചൊവ്വല്ലുർ, സി ഐ ടി യു ഏരിയ വൈ: പ്രസിഡണ്ട് ഉണ്ണി വാറണാട് , എ കെ തിലകൻ, എസ് സോമൻ, തുടങ്ങിയവർ സംസാരിച്ചു

sreepathi advertisment

കോട്ടപ്പടി പോസ്റ്റ് ഓഫീസിന് മുമ്പിൽ എ ഐ വൈ എഫ് പൂക്കോട് മേഖലാ കമ്മിറ്റി നടത്തിയ സമരം സി പി ഐ പൂക്കോട് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി രാജീവ് താഴിശ്ശേരി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പൂക്കോട് മേഖലാ മേഖലാ പ്രസിഡന്റ് വിവേക് വിനോദ്, സെക്രട്ടറി രതീഷ് കാവീട്, എ ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അതുൽ വത്സരാജ് തുടങ്ങിയവർ സംസാരിച്ചു..

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

17 + 20 =

Sponsors