പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു .

jithesh kakkidipuram

ചങ്ങരംകുളം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി കരള്‍ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ് എന്ന് ബന്ധുക്കള്‍ പറഞ്ഞു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും.കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താന്‍ എന്ന് വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്.

. പ്രദേശത്തെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അനേകം സ്‌കൂള്‍, കോളേജ് നാടകങ്ങള്‍ അദ്ദേഹം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഥാപ്രസംഗ മേഖലയിലും കഴിവുതെളിയിച്ചിട്ടുണ്ട്. അറനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആതിരമുത്തന്‍ എന്ന പേരില്‍ ഒരു നാടന്‍പാട്ട് സംഘവം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

two × 2 =

Sponsors