ഗുരുവായൂര്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ നില്പ് സമരം നടത്തി .

karshaka congress

ഗുരുവായൂര്‍ : കൊറൊണാ കാലത്ത് ദുരിതം നേരിടുന്ന കർഷകർക്ക്10000 രൂപ അടിയന്തര ധനസഹായം നൽക്കുക, പലിശരഹിത വായ്പ്പ അനുവദിയ്ക്കുക, തൊഴിൽ ഉറപ്പ് പദ്ധതി കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാക്കേജിൽ കർഷകർക്ക് ആവശ്യം വേണ്ട പദ്ധതികൾ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കൃഷിഭവനു് മുന്നിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി.

sreepathi advertisment

ഗുരുവായുർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ടു് സ്റ്റീഫൻ ജോസ് കാർഷിക ദുരിതങ്ങൾ വിവരിച്ചു.കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.എം. വഹാബ് അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ പ്രതിപക്ഷ നേതാവും, മാതൃകാ കർഷകനുമായ കെ.പി.എ.റഷീദ്, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് പി.കെ ജോർജ് എന്നിവർ സംസാരിച്ചു.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

8 − one =

Sponsors