ചാവക്കാട്ടെ വയോധികയുടെ മരണം കോവിഡ് ബാധിച്ച് , ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി.

kadeejakutty covid death

ചാവക്കാട് : ചാവക്കാട് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വയോധിക മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു .ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു . കടപ്പുറം അഞ്ചങ്ങാടികെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയാണ് ( 73 )ആണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത് .ഇവരെ മെയ് 20ന് രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു .

sreepathi advertisment

നേരത്തെ തന്നെ പ്രമേഹവും, രക്താദിമർദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങൾ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മുംബൈയിൽ മക്കൾക്കൊപ്പം താമസിക്കാൻ പോയ ഇവർ ബുധനാഴ്ച പുലർച്ചെ 5.30 ഓടെയാണ് പെരിന്തൽമണ്ണയിൽ കാറിൽ എത്തിയത് . പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ഒരു കുടുംബതതാടൊപ്പമായിരുന്നു ഖദീജ കേരളത്തിലേക്ക് വന്നത്. പെരിന്തൽമണ്ണയിൽ എത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത് . കബറടക്കം അഞ്ചങ്ങാടിഅടിതിരിത്തി ജുമാമസ്ജിദ് കബറസ്ഥാനില്‍ . മക്കള്‍ : മുഹമ്മദാലി (കൊടുങ്ങല്ലൂര്‍ ),കാസിം ,ഷാജിത (മുംബൈ ).മരുമക്കള്‍ : മോയ്നുട്ടി (മുംബൈ ),റഫീക്ക്, അബ്ദുള്ള ,അയൂബ് (ഇരുവരും മുംബൈ ,ഷീബ (കൊടുങ്ങല്ലൂര്‍ ) ഫസീല .

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

20 − 8 =

Sponsors