നഗരസഭ വനിതാ കൌണ്‍സിലര്‍ അടക്കം തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

covid thrissur

തൃശൂര്‍ : ചാലക്കുടി നഗര സഭയിലെ വനിതാ കൌണ്‍സിലര്‍ അടക്കം തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു അഞ്ച് പേർ കൂടി രോഗമുക്തരായി. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലം ആണ് 39 വയസുള്ള വനിതാ കൌണ്‍സിലര്‍ക്ക് രോഗപ്പകർച്ച ഉണ്ടായത്. രോഗ ബാധിതരായ 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറ് പേർ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ജൂൺ 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷൻ), താണിശ്ശേരി സ്വദേശി (44, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷൻ), ജൂൺ 14ന് ദുബൈയിൽനിന്ന് വന്ന കടങ്ങോട് സ്വദേശി (23, സ്ത്രീ), ജൂൺ 13ന് ദുബൈയിൽനിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷൻ), ജൂൺ 19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷൻ), ജൂൺ ആറിന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷൻ), ജൂൺ നാലിന് അബൂദബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47, പുരുഷൻ), ജൂൺ 14ന് മസ്‌ക്കത്തിൽനിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷൻ), ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28, പുരുഷൻ), ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസ്സുകാരൻ, അദ്ദേഹത്തിന്റെ 58 വയസ്സുള്ള സഹോദരി, ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർ (44, 28 പുരുഷൻമാർ), ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ച 154 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. അസുഖബാധിതരായ 210 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തൃശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

1 × three =

Sponsors