കൊവീഡ് ബാധിച്ച് മരണപ്പെട്ട വയോധികയുടെ   മ്യതദേഹം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ഖബറടക്കി

kadeeja kutti body

ചാവക്കാട് : ചാവക്കാട് മുംബൈയില്‍ നിന്ന് കാറിലെത്തി ചാവക്കാട് താലൂക് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ കോവിഡ് മൂലം മരിച്ച വയോധികയുടെ മ്യതദേഹം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ഖബറടക്കി. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) യാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചതിനാല്‍ മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് റിപ്പോര്‍ട്ട് എത്തിയത്. റിപ്പോര്‍ട്ട് പോസറ്റീവായതിനാല്‍ മരണം കോവിഡ് മൂലമാണന്ന് ആരോഗ്യ വകുപ്പ് വിഭാഗംസ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കടപ്പുറം പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് ടി ആര്‍ ഇബ്രാഹീം, ട്രഷറര്‍ ടി കെ അലി, വൈസ്പ്രസിഡന്റ് പി എ അന്‍വര്‍, യൂത്ത് ലീഗ് മുനക്കകടവ് മേഖല സെക്രട്ടറി കബീര്‍ എന്നിവരുടെ നേത്യത്വത്തില്‍ ചാവക്കാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ നിന്നും മ്യതദേഹം ഏറ്റുവാങ്ങി ഖബറടക്കത്തിനായി അടിതിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കൊണ്ടുവന്നത്.

sreepathi advertisment

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മര്‍കുഞ്ഞി, മുന്‍പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ പി എം മുജീബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനല്‍ എന്നിവര്‍ നേത്യത്വം നല്‍കി. പള്ളി ഖബര്‍സ്ഥാനിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ നാലുപേര്‍ക്കുമാത്രമാണ് പ്രവേശനം അനുവദിച്ചത്. പത്തടിതാഴ്ചയില്‍ എടുത്ത ഖബറിലാണ് സംസ്‌കരിച്ചത്. ബന്ധുക്കളെയൊ മറ്റോ മ്യതദേഹം കാണിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവിലെ 7 30 ഓടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു മയ്യത്ത് നമസ്‌കാരത്തിനും മറവുചെയ്ത ശേഷമുള്ള പ്രാര്‍ത്ഥനക്കും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെ നേത്യത്വം നല്‍കി.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

eleven − nine =

Sponsors