രാജ്യത്ത് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

tik tok

>ന്യൂഡല്‍ഹി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുണ്ടായതോടെ ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതഗതിയിലായി. രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്‌സെന്‍ഡര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഈ ആപ്ലിക്കേഷനുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചൈനീസ് കമ്പനികളുടെ ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും ഏറെ ക്കാലമായി സംശയനിഴലിലാണ്. യുസി ബ്രൗസറും, ടിക് ടോക്കുമെല്ലാം രാജ്യ സുരക്ഷയുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ക്കുമേല്‍ ചൈനീസ് ഭരണകൂടത്തിനുള്ള കടുത്ത നിയന്ത്രണങ്ങളാണ് കമ്പനികളെ സംശയ നിഴലിലാക്കാനുള്ള പ്രധാന കാരണം. നിരോധിച്ച മൊബൈല്‍ ആപ്പുകള്‍ TikTok Shareit Kwai UC Browser Baidu map Shein Clash of Kings DU battery saver Helo Likee YouCam makeup Mi Community CM Browers Virus Cleaner APUS Browser ROMWE Club Factory Newsdog Beutry Plus WeChat UC News QQ Mail Weibo Xender QQ Music QQ Newsfeed Bigo Live SelfieCity Mail Master Parallel Space Mi Video Call Xiaomi WeSync ES File Explorer Viva Video QU Video Inc Meitu Vigo Video New Video Status DU Recorder Vault- Hide Cache Cleaner DU App studio DU Cleaner DU Browser Hago Play With New Friends Cam Scanner Clean Master Cheetah Mobile Wonder Camera Photo Wonder QQ Player We Meet Sweet Selfie Baidu Translate Vmate QQ International QQ Security Center QQ Launcher U Video V fly Status Video Mobile Legends DU Privacy

Leave a Reply

Your email address will not be published. Required fields are marked *

3 × one =

Sponsors