‘മന്ത്രിസഭയിലുള്ള രവീന്ദ്രന്‍ മാഷ് സെന്റ് തോമസ് കോളേജില്‍ ആര്‍ എസ് എസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ കൊടുത്തത് താങ്കള്‍ക്ക് അറിയില്ലേ!!’ കോടിയേരിയോട് അനില്‍ അക്കര

anil kodiyeri raveendran

തൃശൂര്‍: രമേശ് ചെന്നിത്തലയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിമര്‍ശിച്ചതിന് മറുപടിയുമായി അനില്‍ അക്കരെ എം എല്‍ എ. സി പി എമ്മിലെ വിവിധ നേതാക്കന്മാര്‍ക്ക് മുന്‍പുണ്ടായിരുന്ന ആര്‍ എസ് എസ് ബന്ധം ആരോപിച്ച്‌ രൂക്ഷ വിമര്‍ശനമാണ് അനില്‍ അക്കരെ ഉന്നയിച്ചത്. പിണറായി മന്ത്രിസഭയിലെ രവീന്ദ്രന്‍ മാഷ് എസ് എഫ് ഐക്കെതിരെ സെന്റ് തോമസ് കോളേജില്‍ ആര്‍ എസ് എസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ നല്‍കിയെന്നും ഫേസ്ബുക്കിലൂടെ അനില്‍ അക്കരെ ആരോപിക്കുന്നു.

അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്‌റ്റ് താഴെ വായിക്കാം.

സത്യത്തില്‍ കോടിയേരി താങ്കള്‍ക്ക് രമേശ്‌ ചെന്നിത്തലയോട് കുശുമ്ബാണോ? താങ്കളുടെ കുടുംബവും രമേശ്‌ ചെന്നിത്തലയുടെ കുടുംബവും ഒരുതാരതമ്യ പഠനം നടത്തിയാല്‍ അതെളുപ്പത്തില്‍ ആര്‍ക്കും മനസ്സിലാകും. താങ്കളുടെ പാര്‍ട്ടിയുടെ പൂര്‍വ്വകാല സമ്ബര്‍ക്കവും ആര്‍ എസ് എസ് ബന്ധവുമൊക്കെ നിരവധി തവണ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. താങ്കള്‍ എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്ബോഴല്ലേ പട്ടാമ്ബി കോളേജില്‍ എസ് എഫ് ഐ നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആ കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആര്‍ എസ് എസ് കാരനെ താങ്കളും ചേര്‍ന്നല്ലേ കുന്നംകുളത്ത് നിന്ന് എം എല്‍ എ യാക്കിയത്? ഇപ്പോള്‍ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രന്‍ മാഷ് ആര്‍ എസ് എസ് ആയിരുന്നതും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ് എഫ് ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കെതിരെ ആര്‍ എസ് എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ കൊടുത്തതും താങ്കള്‍ക്കും അറിയാവുന്നതല്ലേ?ആവശ്യത്തിലേറെ ആര്‍ എസ് എസ്സുകാര്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലുമുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തില്‍ താങ്കളുടെ ഒരു വൃത്തികെട്ട ഏര്‍പ്പാട്. നാണമില്ലേ താങ്കള്‍ക്ക്. മലത്തേക്കാള്‍ വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ് ഇയാള്‍ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അല്ല ഒരു സംശയം ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയില്‍ പേരക്കുട്ടികള്‍ പങ്കെടുക്കുന്നത് കാണാന്‍ താങ്കള്‍ കണ്ണൂരാനോ അതോ ബീഹാറിലാണോ?

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

five × 3 =

Sponsors